മുംബൈ|
BIJU|
Last Modified തിങ്കള്‍, 19 ജൂണ്‍ 2017 (20:28 IST)
ഭോജ്പുരി നടി
അഞ്ജലി ശ്രീവാസ്തവ മുംബൈയില്‍ മരിച്ച നിലയില്‍. ജൂഹുവിലെ സ്വന്തം അപ്പാര്‍ട്ടുമെന്‍റില്‍
ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും ഫോണെടുക്കാതിരുന്നതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്‍റ് നില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമയെ ബന്ധുക്കള്‍ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം അപ്പാര്‍ട്ടുമെന്‍റിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്.
അഞ്ജലി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെയും കാരണങ്ങളെയും പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഒട്ടേറെ ഭോജ്‌പുരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി ‘കേഹു ത ദില്‍ മേം ബാ’ എന്ന സിനിമയാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്.
നടി കൃതിക ചൌധരിയുടെ മൃതദേഹം മുംബൈയിലെ ഫ്ലാറ്റില്‍ കണ്ടെത്തി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അഞ്ജലിയുടെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. കങ്കണ റനൌതിനൊപ്പം വരെ തിളങ്ങിയിട്ടുള്ള നടിയായിരുന്നു കൃതിക.