ത്രിബിള്‍ റോളില്‍ രജനി; പടം ‘റാണാ’!

Rajanikanth - രജനീകാന്ത്
PRD
PRO


ഈറോസ് ആയിരിക്കും ഈ സിനിമ നിര്‍മിക്കുന്നത്. രജനികാന്തിന്റെ മകള്‍ സൌന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഹരാസ് പിക്ച്ച്വേഴ്സും നിര്‍മാണത്തില്‍ ഈറോസുമായി കൈകോര്‍ക്കും. ഓസ്കാര്‍ അവാര്‍ഡ് നേടിയ എ‌ആര്‍ റഹ്മാന്‍ ആയിരിക്കും സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. രജനീകാന്തിന്റെ നായികയായി അഭിനയിക്കാന്‍ ബോളിവുഡ് താരം ദീപിക പഡുകോണിനെയാണ് സമീപിച്ചിരിക്കുന്നത്. സിനിമയുടെ ‘ടെക്‌നോളജി’ കൈകാര്യം ചെയ്യുന്നത് ഹോളിവുഡ് സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും.

WEBDUNIA|

യന്തിരന്‍ എന്ന മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ഏത് സിനിമയിലാണ് അഭിനയിക്കുക എന്ന ചര്‍ച്ചയ്ക്ക് വിരാമമായി. സൂപ്പര്‍ സിറ്റ് സംവിധായകനായ കെ‌എസ് രവികുമാറിന്റെ “റാണാ” എന്ന സിനിമയിലാണ് രജനി അഭിനയിക്കാന്‍ പോകുന്നത്. കോമഡി, സംഘട്ടനങ്ങള്‍, സെന്റിമെന്റ്സ് തുടങ്ങി പതിവ് ചേരുവകളുമായെത്തുന്ന ഈ സിനിമയില്‍ മൂന്ന് വേഷങ്ങളിലാണ് രജനി അഭിനയിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഈ സിനിമ റിലീസ് ചെയ്യും.

കെ‌എസ് രവികുമാര്‍ - രജനീ കൂട്ടുകെട്ടിലൂടെ മുത്തു (തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ റിമേക്ക്), പടയപ്പ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ തമിഴിന് ലഭിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് രജനിക്കൊപ്പം രവികുമാര്‍ കൈകോര്‍ക്കുന്നത്. മൂന്നുമുഖം, ജോണ്‍ ജോണി ജനാര്‍ദ്ദനന്‍ തുടങ്ങിയ സിനിമകളിലാണ് ഇതിനുമുമ്പ് രജനി ത്രിബിള്‍ റോള്‍ ചെയ്തിരിക്കുന്നത്. ഹോളിവുഡ് സിനിമയായ ‘അവതാര്‍’ പോലൊരു അനുഭവമായിരിക്കും ‘റാണാ’ സമ്മാനിക്കുകയെന്ന് രജനി തന്നെ പറയുന്നു. മാര്‍ച്ച് മാസം ഷൂട്ടിംഗ് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :