തെറി കഴിഞ്ഞു, അറ്റ്‌ലീയുടെ പുതിയ ചിത്രത്തില്‍ വിജയ്ക്ക് പകരം നിവിന്‍ പോളി!

വിജയ് കഴിഞ്ഞാല്‍ പിന്നെ നിവിന്‍ പോളി!

Atlee, Theri, Nivin Pauli, Karthi, Vijay, അറ്റ്‌ലീ, തെറി, നിവിന്‍ പോളി, കാര്‍ത്തി, വിജയ്
Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (16:42 IST)
ഈ വര്‍ഷം തമിഴകത്ത് റെക്കോര്‍ഡ് വിജയം നേടിയ സിനിമയാണ് ‘തെറി’. അതിന്‍റെ സംവിധായകന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു.

എന്നാല്‍ ഈ സിനിമ സംവിധാനം ചെയ്യുകയല്ല, നിര്‍മ്മിക്കുകയാണ് അറ്റ്‌ലീ ചെയ്യുന്നത്. ഒരു നവാഗത സംവിധായകനായിരിക്കും ചിത്രം ഒരുക്കുക.

‘നേരം’ എന്ന ഹിറ്റിന് ശേഷം തമിഴകത്തും ഏറെ മാര്‍ക്കറ്റുള്ള നടനാണ് നിവിന്‍ പോളി. നവാഗതനായ ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് ചിത്രവും നിവിന്‍ ചെയ്യുന്നുണ്ട്.

അതേസമയം, അറ്റ്‌ലീയുടെ അടുത്ത സംവിധാനസംരംഭം കാര്‍ത്തിയെ നായകനാക്കിയാണ്. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :