മലയാളിക്കിത് ധന്യ നിമിഷം,മുരളിക്കും. മുരളി മലയാളത്തിന് കൊണ്ടുവന്നത് ഒരപൂര്‍വ ബഹുമതി തന്നെയാണ്. അതും മുഖ്യധാരയില്‍ മറ്റൊരു പ്രധാന അവാര്‍ഡും മലയാള സിനിമയ്ക്ക് ഇല്ലാതിരിക്കെ, മുരളിക്കു ലഭിച്ച ദേശീയ അവാര്‍ഡിന് തിളക്കം ഇരട്ടിക്കുകയാണ്.
മലയാളത്തിനിത് പത്താമത് ദേശീയ അവാര്‍ഡാണ്, മികച്ച നടന് ലഭിക്കുന്നത്. ആദ്യം നിര്‍മാല്യത്തിന് പി.ജെ.ആന്‍റണി. തുടര്‍ന്ന് ഓപ്പോളിലൂടെ ബാലന്‍ കെ.നായര്‍. കൊടിയേറ്റത്തില്‍ ഗോപി. അതുകഴിഞ്ഞ് പിറവിയില്‍ പ്രേമ്ജ-ി. മതിലുകള്‍ക്കും വടക്കന്‍ വീരഗാഥയ്ക്കും ചേര്‍ത്ത് മമ്മൂട്ടി ആദ്യമൊരിക്കലും, പൊന്തന്‍മാട, വിധേയന്‍ എന്നിവ ചേര്‍ത്ത് രണ്ടാമതും അവാര്‍ഡ് കൊണ്ടുവന്നു മോഹന്‍ലാല്‍ കിരീടത്തിന് പ്രത്യേക പരാമര്‍ശവും ഭരതത്തിനും വാനപ്രസ്ഥത്തിനും ദേശീയ അവാര്‍ഡും കൊണ്ടു വന്നു. കളിയാട്ടത്തിലൂടെ സുരേഷ് ഗോപിയും സമാന്തരങ്ങളിലൂടെ ബാലചന്ദ്രമേനോനും നേടിയ ബഹുമതിയാണ് ഇപ്പോള്‍ മുരളിയും മലയാളത്തിലേക്കു കൊണ്ടുവരുന്നത്.
മലയാളത്തില്‍ നെടുമുടി വേണുവിനും തിലകനും പോലും അപ്രാപ്യമായ അവാര്‍ഡാണ് അപ്പമേസ്ത്രി മുരളിക്കു കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രിയനന്ദനന്‍ എന്ന പുതുമുഖത്തിന്‍റെ സംവിധാനത്തിന്‍ കീഴില്‍ അച്ചടക്കത്തോടെ ശരീരഭാഷ വരെ നിയന്ത്രിച്ച് ഒരു കഥാപാത്രത്തെ ഉള്ളിലേക്കാവഹിച്ചതിനു കിട്ടിയ ബഹുമതി യഥാര്‍ഥത്തില്‍ മുരളി അര്‍ഹിക്കുന്നതു തന്നെ.