മലയാള സിനിമക്കാര്‍ പാരവയ്പും ഒതുക്കി മൂലയ്ക്കിരുത്തലുമൊക്കെ നടത്തിയാലെന്താ, മഹാനടന്‍ തിലകന്‍ വിശ്രമമില്ലാതെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഇന്ത്യയിലെ ഒരു ചിത്രത്തിലേക്കും വിളിച്ചില്ലെങ്കില്‍ ഹോളിവുഡ് സിനിമയില്‍ ഒരു കൈനോക്കാമെന്നാണ് തിലകന്‍റെ പക്ഷം.
അതെ, തിലകന്‍ തന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുകയാണ്. ‘ഡാം 999’ എന്നാണ് തിലകന്‍ മുഖ്യവേഷത്തിലഭിനയിക്കുന്ന ഹോളിവുഡ് ചിത്രത്തിന്‍റെ പേര്. ഒരു പ്രമുഖ മലയാള പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മറൈന്‍ ബിസ് ടി വി നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളിയായ സോഹന്‍റോയിയാണ് സംവിധാനം ചെയ്യുന്നത്. ഈ സിനിമയിലെ ഒമ്പത് കഥാപാത്രങ്ങള്‍ നവരസങ്ങളിലെ ഓരോ ഭാവങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഡാം 999ന്‍റെ കൂടുതല്‍ ഭാഗവും കപ്പലിലും കടലിലുമാണ് ചിത്രീകരിക്കുന്നത്. നൂറു വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച ഒരു ഡാമിനെ കേന്ദ്രമാക്കിയാണ് കഥ വികസിക്കുന്നത്.
WEBDUNIA|
Last Modified വ്യാഴം, 22 ജനുവരി 2009 (16:33 IST)
തിലകന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ഡാം 999. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ബിഫോര്‍ ദി റെയ്ന്‍സ് ആയിരുന്നു ആദ്യചിത്രം.