അധോലോകത്തിന്‍റെ അധിപനായി ഷാരുഖ് ഖാന്‍ വീണ്ടും വരുന്നു. അതെ, ‘ഡോണ്‍ - ദി ചെയ്സ് ബിഗിന്‍സ്’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുകയാണ്. ഫര്‍ഹാന്‍ അക്തര്‍ തന്നെയാണ് സംവിധായകന്‍. ഷാരുഖിനെ കൂടുതല്‍ സ്റ്റൈലിഷ് ആയി സ്ക്രീനില്‍ എത്തിക്കാനാണ് ഫര്‍ഹാന്‍റെ നീക്കം.
“ഡോണിന്‍റെ രണ്ടാം ഭാഗം ഡോണ്‍ 2 എന്ന പേരില്‍ ഒരുക്കുകയാണ്. ഷാരുഖ് ഖാന്‍ വീണ്ടും ഡോണായി അഭിനയിക്കും. ആദ്യ ഡോണിലെ മിക്ക അഭിനേതാക്കളും ഡോണ്‍ 2ലും ഉണ്ടാകും. എന്നാല്‍ ഒട്ടേറെ സസ്പെന്‍സുകളാണ് പുതിയ ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്” - ഫര്‍ഹാന്‍ അക്തര്‍ പറയുന്നു.
ഇപ്പോള്‍ വിജയ് ലാല്‍വാണി സംവിധാനം ചെയ്യുന്ന ‘കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്’ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ തിരക്കിലാണ് ഫര്‍ഹാന്‍ അക്തര്‍. ദീപിക പദുക്കോണാണ് ഈ ചിത്രത്തില്‍ ഫര്‍ഹാന്‍റെ നായികയായി അഭിനയിക്കുന്നത്. ഈ സിനിമ കഴിഞ്ഞാല്‍ ഡോള്‍ 2ന്‍റെ ജോലികളിലേക്ക് കടക്കാനാണ് ഫര്‍ഹാന്‍റെ തീരുമാനം.
1978ല്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രത്തിന്‍റെ റീമേക്കായിരുന്നു ഫര്‍ഹാന്‍ - ഷാരുഖ് ടീമിന്‍റേതായെത്തിയ ‘ഡോണ്‍ - ദി ചെയ്സ് ബിഗിന്‍സ്’. എന്നാല്‍ തിയേറ്ററില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ ഷാരുഖിന്‍റെ ഡോണിന് കഴിഞ്ഞില്ല. അതിന്‍റെ കേടുതീര്‍ക്കാനാണ് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ 2 പ്രഖ്യാപിച്ചിരിക്കുന്നത്.