ഡല്‍ഹിയില്‍ നിന്ന് സുരേഷ് ഗോപി

WEBDUNIA|
File
മലയാളി പ്രേക്ഷകരെ സന്ദര്‍ശിക്കാന്‍ സുരേഷ്ഗോപി ഡല്‍ഹിയില്‍ നിന്ന് എത്തുന്നു. മമ്മൂട്ടിയെ കടത്തിവെട്ടാനാണ് ഈ വരവെന്നാണ് സിനിമാവൃത്തങ്ങളിലെ സംസാരം!

‘സിബിഐ ഫ്രം ഡല്‍ഹി’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്നു. ഗബ്രിയേല്‍ ജോസഫെന്ന ഓഫീസറായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.

പൊലീസ് വേഷങ്ങളില്‍ കസറുന്ന സുരേഷ് ഗോപിയെ പുതിയ ചിത്രമായ ടൈമിലും പ്രേക്ഷകര്‍ വരവേറ്റിരുന്നു.ടൈമിന്‍റെ വിജയത്തിനു ശേഷം ഷാജി കൈലാസ്-സുരേഷ് ഗോപി ടീം ഒന്നിക്കുന്ന ചിത്രമാണ് ‘സിബിഐ ഫ്രം ഡല്‍ഹി’. രാജേഷ് ജയറാം തിരക്കഥ എഴുതുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും.

എന്തായാലും സി ബി ഐ പരമ്പരകളില്‍ മമ്മൂട്ടി വരച്ചിട്ട ഒരു ചിത്രമുണ്ട്. ആ ചിത്രത്തിനും അപ്പുറത്ത് മലയാളി മനസ്സില്‍ സ്ഥാനമുണ്ടാക്കാനാവും സുരേഷ് ഗോപി‌-ഷാജി കൈലാസ് ടീം ശ്രമിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :