ജയം രവിക്ക് കല്യാണം

PROPRO
ഒടുവില്‍ ജയം രവി തീരുമാനിച്ചു. കല്യാണം കഴിക്കുക തന്നെ. എത്രനാള്‍ ഇങ്ങനെ പ്രണയിച്ചു നടക്കാന്‍ കഴിയും? എത്രനാള്‍ പ്രണയം മറ്റുള്ളവരോട് ഒളിച്ചു നടക്കാന്‍ കഴിയും? കല്യാണം കഴിച്ച് ഈ തലവേദനയങ്ങ് ഒഴിവാക്കിക്കളയാം.

തമിഴകത്ത് യുവനിരയില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് ജയം രവി. എഡിറ്ററും നിര്‍മ്മാതാവുമായ മോഹന്‍റെ മകന്‍. സൂപ്പര്‍ സംവിധായകന്‍ ജയം രാജയുടെ സഹോദരന്‍‍. ‘ആര്‍തി’ എന്ന പെണ്‍കുട്ടിയെയാണ് ജയം രവി ജീവിതസഖിയാക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്ഫടികത്തിന്‍റെ തമിഴ് റീമേക്കായ ‘വീരാപ്പ്’ നിര്‍മ്മിച്ച വിജയകുമാറിന്‍റെ മകളാണ് ആര്‍തി.

ഏറെക്കാലമായി ജയം രവിയും ആര്‍തിയും തമ്മില്‍ പ്രണയത്തിലായിരുന്നു. കോളിവുഡിലെ പാപ്പരാസികളുടെ ശല്യം കാരണം സ്വസ്ഥമായൊന്നു പ്രണയിക്കാന്‍ പോലും കഴിയില്ലെന്ന പരാതിയായിരുന്നു ഇരുവര്‍ക്കും. എങ്കില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക തന്നെ എന്ന് ജയം രവി തീരുമാനിച്ചു. പുതിയ ചിത്രമായ ‘പേരാണ്‍‌മൈ’യുടെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ വിവാഹത്തീയതി തീരുമാനിക്കാനാണ് ജയം രവി ആലോചിക്കുന്നത്. ആര്‍തി സ്കോട്ട്ലന്‍ഡില്‍ നിന്ന് ബിസിനസ് മാനേജുമെന്‍റില്‍ ബിരുദം നേടിയിട്ടുണ്ട്.

WEBDUNIA| Last Modified ബുധന്‍, 4 മാര്‍ച്ച് 2009 (16:58 IST)
ജയം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് രവി ശ്രദ്ധേയനാകുന്നത്. അങ്ങനെ ‘ജയം രവി’ എന്ന പേരും ലഭിച്ചു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്‍ഷ്മി, ദാസ്, മഴൈ, ഇദയത്തിരുടന്‍, സംതിങ് സംതിങ് ഉനക്കും എനക്കും, ദീപാവലി, സന്തോഷ് സുബ്രഹ്‌മണ്യം, ദാം ദൂം എന്നിവയാണ് ജയം രവി നായകനായ പ്രധാന ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :