മൂക്കില്ലാരാജ്യത്ത്, വാരഫലം, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങള്‍ ഇഷ്ടപ്പെടാത്ത സിനിമാസ്വാദകര്‍ ചുരുക്കമാണ്. മലയാളികള്‍ തിയേറ്ററുകളില്‍ ചിരിച്ചു മറിഞ്ഞ സിനിമകളായിരുന്നു ഇവ. ഈ സിനിമകളുടെ സംവിധായകന്‍ താഹ ഓരോ ചിത്രങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും പ്രേക്ഷകര്‍ അവയുടെ വരവിനായി കാത്തിരിക്കാറുണ്ട്. അങ്ങനെയൊരു കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ - ‘ഹെയ്‌ലേസ’ എന്ന ചിത്രം വരുന്നതും കാത്ത്.
പതിവില്‍ നിന്ന് അല്പം മാറിയാണ് താഹ പുതിയ സിനിമയെ സമീപിച്ചിരിക്കുന്നത്. തമാശയുടെ തമ്പുരാക്കന്‍മാരായ ദിലീപോ ജയറാമോ മുകേഷോ ഒന്നുമല്ല ഇത്തവണ താഹയുടെ നായകന്‍. തോക്കു ചൂണ്ടി ആക്രോശിക്കുകയും ചൂടന്‍ ഡയലോഗുകളുടെ പെരുമഴ സൃഷ്ടിക്കുകയും ചെയ്യുന്ന സുരേഷ്ഗോപിയെയാണ് ഹെയ്‌ലേസയില്‍ താഹ കൂട്ടുപിടിച്ചിരിക്കുന്നത്. സുരേഷ്ഗോപിയാണ് നായകനെങ്കിലും ചിത്രം കോമഡി തന്നെ.
മനു അങ്കിള്‍, പി സി 365, തെങ്കാശിപ്പട്ടണം, സുന്ദരപുരുഷന്‍ തുടങ്ങിയ സിനിമകളില്‍ സുരേഷ്ഗോപിയുടെ കോമഡിപ്രകടനം നമ്മള്‍ കണ്ടിട്ടുണ്ട്. അതിനൊക്കെ മേലെ നില്‍ക്കുന്ന ഒരു കോമഡിവിസ്മയമാണ് സുരേഷ്ഗോപി ഹെയ്‌ലേസയില്‍ കാഴ്ച വച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
താഹയും സജി ദാമോദരനും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ഹെയ്‌ലേസയില്‍ ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
താഹ സംവിധാനം ചെയ്ത വര്‍ണം എന്ന ചിത്രത്തില്‍ മുന്‍പ് സുരേഷ്ഗോപി അഭിനയിച്ചിട്ടുണ്ട്. വര്‍ണം ഒരു വന്‍ വിജയമായിരുന്നു. ഹെയ്‌ലേസയിലൂടെ ഒരു പക്ഷേ, സുരേഷ്‌ഗോപിയുടെ കരിയറില്‍ തന്നെ ഒരു വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
WEBDUNIA|
Last Modified വെള്ളി, 9 ജനുവരി 2009 (10:14 IST)