നാഗാര്‍ജ്ജുനയെ നായകനാക്കി 1989ല്‍ ‘ഗീതാഞ്ജലി’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട് മണിരത്നം. വീണ്ടും ഒരു നാഗാര്ജ്ജുനച്ചിത്രം പ്ലാന്‍ ചെയ്യുകയാണ് മണിരത്നം ഇപ്പോള്‍. ഇതൊരു ചാരക്കഥയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാഗാര്‍ജ്ജുന ഈ സിനിമയില്‍ ഒരു അധോലോക നായകനെ അവതരിപ്പിക്കുമെന്നും വാര്‍ത്തയുണ്ട്. തെലുങ്കിലെ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബുവും ചിത്രത്തിലെ നായകനാകുമെന്നറിയുന്നു. ഐശ്വര്യ റായിയും ശ്രുതി ഹാസനും നായികമാരാകും.
എ ആര് റഹ്മാന് സംഗീതം നല്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവിവര്‍മ്മനാണ്. ബോണ്‍ ഐഡന്റിറ്റി പോലെ ഒരു വ്യത്യസ്തമായ പ്രമേയമാണ് മണിരത്നം ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന.
മണിരത്നത്തിന്റെ സമീപകാല ചിത്രങ്ങളായ കടല്‍, രാവണന്, ഗുരു, ആയുധ എഴുത്ത് എന്നിവയൊന്നും തിയേറ്ററുകളില്‍ വിജയം സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ ചിത്രം മണിരത്നത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.