ഗുജറാത്തിന്‍റെ കഥ പറയാന്‍ രഞ്ജിത്!

രഞ്ജിത്, രണ്‍‌ജി പണിക്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ്
Last Updated: ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (15:22 IST)
രഞ്ജിത് തിരക്കഥയെഴുതുന്ന പുതിയ സിനിമയ്ക്ക് ഗുജറാത്ത് ലൊക്കേഷനാകുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. കോഴിക്കോടും ബാംഗ്ലൂരും മറ്റ് ലൊക്കേഷനുകളാണെങ്കിലും ഗുജറാത്തായിരിക്കും സിനിമയുടെ പ്രധാന കഥാഭൂമിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടന്‍ വിനീത്കുമാറാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വിനീതിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. രഞ്ജിത്താണ് തന്‍റെ ഈ പ്രൊജക്ടിന് എല്ലാ പിന്തുണയും നല്‍കിയതെന്ന് വിനീത്കുമാര്‍ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു.

ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് അറിയാന്‍ കഴിയുന്നത്. റോഡ് മൂവി ഗണത്തിലും ഉള്‍പ്പെടുത്താന്‍ കഴിയുന്ന തീമാണ് സിനിമയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും രഞ്ജിത് തന്നെയാണ് തിരക്കഥ രചിക്കുന്നത്. ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയ്ക്ക് ശേഷം വിജയനും രഞ്ജിത്തും ഒന്നിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വിവരം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഷാജി കൈലാസ് ചിത്രത്തിനുവേണ്ടിയും രഞ്ജിത് എഴുതുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :