ഗീതയ്ക്ക് സംഗീത പരിവേഷവുമായി ബച്ചന്‍

IFM
ഭഗവദ് ഗീതയ്ക്ക് സംഗീത പരിവേഷം നല്‍കാനൊരുങ്ങുകയാണ് അമിതാഭ് ബച്ചന്‍. ഇതിനായി പ്രശസ്ത സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവയോട് കൈകോര്‍ക്കുകയാണ് ബിഗ് ബി.

പിതാവ്, കവി ഹരിവംശ റായി ബച്ചന്‍റെ ഗീതാ രചനയ്ക്കാണ് മികവുറ്റ സംഗീതം നല്‍കാന്‍ ബച്ചന്‍ മുന്‍‌കൈ എടുക്കുന്നത്. ഗീതയുടെ രൂപമാറ്റത്തില്‍ രാമായണത്തിന്‍റെ ആഖ്യാന ശൈലിയോട് അടുത്തു നില്‍ക്കുന്ന രചനയാണ് ഹരിവംശ റായ് ബച്ചന്‍ നടത്തിയിരിക്കുന്നത്.

ഹരിവംശ റായ് ബച്ചന്‍റെ ഏറ്റവും മികച്ചതും എന്നാല്‍ അറിയപ്പെടാത്തതുമായ രചനകളില്‍ ഒന്നാണ് ഗീതാ രചന എന്ന് അമിതാഭ് അഭിപ്രായപ്പെടുന്നു. പിതാവിന്‍റെ നൂറാം ജന്‍‌മദിനമാഘോഷിക്കുന്ന വര്‍ഷത്തില്‍ ഈ കൃതിക്ക് മികച്ച സംഗീതാവിഷ്കരണം നല്‍കുന്നതിലൂടെ മകന്‍റെ കടമ നിവഹിക്കുകയാണെന്നും ബച്ചന്‍ പറയുന്നു.

PRATHAPA CHANDRAN|
അമിതാഭ് ജോലിഭാരം ഏല്‍പ്പിച്ചതോടെ ആദേശിന് ഉറക്കമില്ലാത്ത രാവുകള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭിനെ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന ആദേശിന് ഈ ജോലി മഹത്തരമാക്കണം എന്നു തന്നെയാണ് ആഗ്രഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :