എം ടി വാസുദേവന്‍ നായരുടെ ഒരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് മൈഥിലിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും മൈഥിലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. ‘വീട്’ എന്നാണ് ചിത്രത്തിന്റെ പേര്.
‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഹന്‍ലാല്‍ ആണ് ‘വീട്’ ഒരുക്കുന്നത്. എം ടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സോഹന്‍ലാല്‍ ‘വീട്’ ഒരുക്കുന്നത്.
മൂന്ന് ദമ്പതികളുടേയും അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ഒരു ചെറുപ്പക്കാരന്റേയും അയാളുടെ പ്രണയത്തിന്റേയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. ‘മൂന്ന് ഭാര്യമാര്‍, മൂന്ന് ഭര്‍ത്താക്കന്‍മാര്‍, ഒരു നായകന്‍’ എന്ന് ഒറ്റവാചകത്തില്‍ നിര്‍വചിക്കാവുന്ന ഈ സിനിമ ‘ജനകന്‍’ നിര്‍മ്മിച്ച ലൈന്‍ ഓഫ് കളേഴ്സ് കമ്പനിയാണ് നിര്‍മ്മിക്കുന്നത്.
കുഞ്ചാക്കോ ബോബന് പുറമേ ലാല്‍, മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.