ഓസ്കാര്‍ വിതരണത്തിന് 79 വയസ്

PROPRO
അവാര്‍ഡുകളുടെ അവാര്‍ഡാണ് ഓസ്കാര്‍. ഹോളിവുഡ് നടീനടന്മാരും സാങ്കേതിക വിദഗ്ദരും ഓസ്കാര്‍ അവരുടെ പരമമായ ലക്‍‌ഷ്യമായി കാണുന്നു. ഓസ്കാര്‍ അവാര്‍ഡുകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് മെയ് 16.

ലോക സിനിമയുടെ തലസ്ഥാനമായ ഹോളിവുഡില്‍ ഓസ്കാര്‍ അവാര്‍ഡ് ആദ്യമായി വിതരണം ചെയ്ത ദിവസമാണ് മെയ് 16. 1929ലായിരുന്നു അത്. 2003 മെയ് 16ന് ഓസ്കാര്‍ വിതരണത്തിന്‍റെ ചരിത്രത്തിന് 74 വയസ്സ് തികയുന്നു. ലൂയി ദ മേയര്‍ ആണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍റ് സയന്‍സ് എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ജര്‍മ്മന്‍ നടനായ എമില്‍ ജാനിംഗ്സ് ആയിരുന്നു ഏറ്റവും മികച്ച നടനുള്ള ആദ്യത്തെ ഓസ്കാര്‍ നേടിയത്. മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം ജാനറ്റ് ഹേയ്നര്‍ കരസ്ഥമാക്കി.

മികച്ച സംവിധായകനുള്ള പുരസ്കാരം രണ്ടു പേര്‍ പങ്കിട്ടു. ഫ്രാങ്ക് ബോര്‍ഡേജും, ജൂം ലൂയി മൈല്‍സ്റ്റോണും ആയിരുന്നു അവര്‍. മികച്ച തിരക്കഥാകൃത്തിനുള്ള പ്രഥമ ഓസ്കാര്‍ ബെന്‍ ഹെക്ടിനായിരുന്നു.

ഹോളിവുഡ്:| WEBDUNIA|
ഓസ്കാര്‍ എന്ന് അക്കാദമി അവാര്‍ഡുകള്‍ക്ക് പേര് ലഭിച്ചത്1931ലാണ്. ഓസ്കാര്‍ അവാര്‍ഡ് ശില്പത്തിന് ഓസ്കാര്‍ പിയേഴ്സ് എന്നയാളുടെ ഛായയുള്ളതുകൊണ്ടാണ് ആ പേര് വീണത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :