ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഐ ജി’ എന്ന സുരേഷ്ഗോപിച്ചിത്രം വിഷുവിന് റിലീസ് ചെയ്യും. സുരേഷ്ഗോപിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ഈ സിനിമ ഏപ്രില്‍ 12നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സുരേഷ്ഗോപിയുടെ തകര്‍പ്പന്‍ ഡയലോഗുകളും കാലികമായ സബ്ജക്ടുമാണ് ഐജിയുടെ ഹൈലൈറ്റ്.
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായാണ് സുരേഷ്ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തീവ്രവാദവും അതിനെതിരായ പോരാട്ടവുമാണ് ഐ ജിയുടെ പ്രമേയം.
കേരളത്തില്‍ തീവ്രവാദം വേരുറപ്പിക്കുന്നതായി അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ‘ഐ ജി’ കഥ പറയുന്നത്. കേരളത്തിലെ യുവാക്കളെ പാകിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ പരിശീലിപ്പിക്കുകയും ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് നേരിടാനായി ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ ദുര്‍ഗാപ്രസാദ് എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് ഐ ജിയിലൂടെ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.
സ്മാര്‍ട്ട് സിറ്റി, മാടമ്പി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പര്‍ ഫിലിംസിന്‍റെ ബാനറില്‍ മഹിയാണ് നിര്‍മ്മിക്കുന്നത്. സുരേഷ്ഗോപിയെ നായകനാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സ്മാര്‍ട്ട് സിറ്റി ഒരു പരാജയ ചിത്രമായിരുന്നു. സുരേഷ്ഗോപിക്ക് ഒരു സൂപ്പര്‍ഹിറ്റ് നല്‍കുക എന്നതാണ് ഐ ജിയിലൂടെ ഉണ്ണികൃഷ്ണന്‍ ലക്‍ഷ്യമിടുന്നത്.
ജ്യോതിര്‍മയി, അനേത, ദേവന്‍, ജഗതി, വിജയരാഘവന്‍, രാജന്‍ പി ദേവ്, ഗോവിന്ദ് പത്മസൂര്യ, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ഷാം ദത്താണ് ക്യാമറ. ഗാനങ്ങള്‍ - ഗിരീഷ് പുത്തഞ്ചേരി, സംഗീതം - എം ജയചന്ദ്രന്‍.
WEBDUNIA|
Last Modified വ്യാഴം, 5 മാര്‍ച്ച് 2009 (13:00 IST)
ഐ ജിയില്‍ സുരേഷ്‌ഗോപിയുടെ അമ്മയായി അഭിനയിക്കുന്നത് ലക്‍ഷ്മിയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ലക്ഷ്മി മലയാളത്തില്‍ എത്തുന്നത്.