ഇടുക്കി ഗോള്‍ഡ് ഹിന്ദിയിലേക്ക്!

Last Updated: വെള്ളി, 30 മെയ് 2014 (18:17 IST)
ആഷിക് അബുവിന്‍റെ 'ഇടുക്കി ഗോള്‍ഡ്' ഹിന്ദിയിലേക്ക്. ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ഹിന്ദി റീമേക്കിന്‍റെ ഭാഗമാകുമെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തിക്കത്തക്ക വിധത്തില്‍ നീക്കങ്ങള്‍ നടക്കുന്നു.

പ്രതാപ് പോത്തന്‍, മണിയന്‍‌പിള്ള രാജു, ബാബു ആന്‍റണി, രവീന്ദ്രന്‍, ലാല്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇടുക്കി ഗോള്‍ഡ്, സന്തോഷ് ഏച്ചിക്കാനത്തിന്‍റെ അതേ പേരിലുള്ള കഥയുടെ സിനിമാവിഷ്കാരമായിരുന്നു.

രജപുത്ര രഞ്ജിത് നിര്‍മ്മിച്ച ഈ സിനിമ വലിയ ലാഭമുണ്ടക്കിയില്ലെങ്കിലും സാമ്പത്തിക നഷ്ടം വരുത്തിയില്ല. എന്നാല്‍ കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ചിത്രത്തിന് നേരെയുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :