ആസിഫ് അലിയെ ക്വട്ടേഷന്‍ സംഘം ആളുമാറി കൊന്നു, കാരണം മോഹന്‍ലാല്‍ !

ആ കഥയ്ക്ക് പിന്നില്‍ മോഹന്‍ലാല്‍ !

Asif Ali, Mohanlal, Sathyan Anthikkad, Dulquer, Mammootty, ആസിഫ് അലി, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ദുല്‍ക്കര്‍, മമ്മൂട്ടി
Last Modified ശനി, 21 മെയ് 2016 (18:43 IST)
‘കഥ തുടരുന്നു’ എന്ന സിനിമ സത്യന്‍ അന്തിക്കാട് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. മം‌മ്ത അവതരിപ്പിക്കുന്ന നായികയുടെ ഭര്‍ത്താവായി ആസിഫ് അലിയെ നിശ്ചയിച്ചു. ആസിഫ് അലി വാഹനാപകടത്തില്‍ മരിക്കുന്നതായാണ് സത്യന്‍ അന്തിക്കാട് എഴുതിവച്ചിരുന്നത്.

എന്നാല്‍ ആ ചിത്രം കാണുമ്പോള്‍, ആസിഫ് അലിയുടെ കഥാപാത്രത്തെ ക്വട്ടേഷന്‍ സംഘം ആളുമാറി കൊല്ലുകയായിരുന്നു എന്ന് നമുക്ക് കാണാനാകും. അങ്ങനെ ഒരു മാറ്റത്തിന് കാരണം മോഹന്‍ലാലാണ്.

ആസിഫ് അലിയുടെ കഥാപാത്രത്തെ വാഹനാപകടത്തില്‍ മരിക്കുന്നതായി കാണിച്ചാല്‍ അതില്‍ ഒരു പുതുമയില്ലല്ലോ എന്ന് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനോട് പറയുകയായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ്, ക്വട്ടേഷന്‍ സംഘം ആസിഫിന്‍റെ കഥാപാത്രത്തെ ആളുമാറി കൊലപ്പെടുത്തുന്നതായി ചിത്രീകരിച്ചുകൂടേ എന്ന് സത്യന്‍ അന്തിക്കാടിനോട് ചോദിക്കുന്നത്. മോഹന്‍ലാലിന്‍റെ ആ ആശയം സത്യന്‍ അന്തിക്കാട് ഉപയോഗിക്കുകയും ചെയ്തു.

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ മനോരമ ഓണ്‍‌ലൈനിന്‍റെ ‘ലാലോലം ലാലോളം’ എന്ന പ്രത്യേക പതിപ്പിന് നല്‍കിയ കുറിപ്പിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :