അഞ്ച് സുന്ദരികളില്‍ ഏറ്റവും സുന്ദരി കാവ്യ!

WEBDUNIA|
PRO
ആന്തോളജിയുടെ കാലമാണ് മലയാള സിനിമയില്‍. രഞ്ജിത് ഒരുക്കിയ ‘കേരളാ കഫെ’ ഒരു പുതുമ തന്നെയായിരുന്നു. അതിന് ശേഷം ഇപ്പോള്‍ അഞ്ച് ആക്ഷന്‍ സിനിമകളുടെ പാക്കേജായി ‘ഡി കമ്പനി’ വരുന്നു. മേജര്‍ രവിയുടെ നേതൃത്വത്തില്‍ യാത്ര പശ്ചാത്തലമാക്കി ഒരു ആന്തോളജിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനിടെ ന്യൂ ജനറേഷന്‍ സംവിധായകരും ഒരു ആന്തോളജി ഒരുക്കുകയാണ്. അഞ്ച് പ്രണയചിത്രങ്ങളുടെ ഒരു സമാഹാരമാണ് അവരുടെ വകയായി എത്തുന്നത്.

അമല്‍ നീരദിന്‍റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രങ്ങളുടെ ആന്തോളജിക്ക് ‘അഞ്ചു സുന്ദരികള്‍’ എന്നാണ് പേര്. അമല്‍ നീരദ്, അന്‍‌വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരാണ് സിനിമകള്‍ സംവിധാനം ചെയ്യുന്നത്.

അമ്മ, മകള്‍, കാമുകി, ഭാര്യ, നായിക എന്നിങ്ങനെയാണ് ‘അഞ്ച് സുന്ദരികള്‍’ വിഭജിച്ചിരിക്കുന്നത്. ഇതില്‍ ‘നായിക’ എന്ന വിഭാഗം സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. കാവ്യാ മാധവനാണ് ഈ വിഭാഗത്തില്‍ നായികയാകുന്നത്. കാവ്യയുടെ ഹീറോയായി ബിജു മേനോനെത്തുന്നു.

ബാച്ച്ലര്‍ പാര്‍ട്ടിക്ക് ശേഷം അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. 2013 മേയ് മാസത്തില്‍ അഞ്ച് സുന്ദരികള്‍ പ്രദര്‍ശനത്തിനെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :