രണ്ട് ഭാര്യമാരും ഗർഭിണികൾ, വെളിപ്പെടുത്തലുമായി യൂട്യൂബർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (19:08 IST)
രണ്ട് ഭാര്യമാരും ഗർഭിണികളാണെന്ന് വെളിപ്പെടുത്തി യൂട്യൂബർ അമ്രാൻ മാലിക്. നിറവയറുമായി നിൽക്കുന്ന ഭാര്യമാർക്കൊപ്പമുള്ള ചിത്രം അർമാൻ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ 15 ലക്ഷവും യൂട്യൂബിൽ 20 ലക്ഷവും ഫോളോവേഴ്സുള്ള വ്യക്തിയാണ് അർമാൻ.പായലും കൃതികയുമാണ് അർമാൻ്റെ ഭാര്യമാർ

2011ൽ പായലുമായായിരുന്നു ഇയാളുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ
ചിരായു മാലിക് എന്ന മകനുണ്ട്. 2018ൽ പായലിൻ്റെ സുഹൃത്തായ കൃതികയെയും അർമാൻ വിവാഹം ചെയ്തു. എല്ലാവരും ഒരുമിച്ചാണ് ഇപ്പോൾ താമസം. ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമർശനമാണ് അർമാൻ നേരിടുന്നത്. ഇത് തെറ്റായ പ്രവർത്തിയാണെന്നാണ് വിമർശകർ പറയുന്നത്. ഇതിനിടെയിലും അർമാനും കുടുംബത്തിനും ആശംസകൾ നേരുന്നവരും കുറവല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :