ഫെബ്രുവരിയിലെ വിജയം മാര്‍ച്ചിലും തുടരുമോ ? ദിലീപിന്റെ തങ്കമണിക്കും മികച്ച പ്രതികരണം

Thankamani Malayalam Movie Review
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (15:26 IST)
Thankamani Malayalam Movie Review
ദിലീപിന്റെ തങ്കമണി എന്ന ചിത്രം തിയേറ്റുകളില്‍ എത്തി. ഫെബ്രുവരിയിലെ വിജയം മാര്‍ച്ചിലും തുടരാന്‍ ആകുമോ ? എന്നാണ് മലയാള സിനിമ പ്രേമികള്‍ ചോദിക്കുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത 'തങ്കമണി'ആദ്യപ്രദര്‍ശനങ്ങള്‍ അവസാനിക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ പ്രകടനത്തിനാണ് കൂടുതല്‍ പ്രേക്ഷകരും കൈയ്യടിക്കുന്നത്. വരും മണിക്കൂറുകള്‍ കൂടുതല്‍ ഷോകള്‍ കണ്ട് ആളുകള്‍ പുറത്തിറങ്ങുന്നതോടെ സിനിമ കാണാന്‍ ഇതിലും കൂടുതല്‍ ആളുകള്‍ എത്തും എന്നാണ് നിര്‍മ്മാതാക്കളും പ്രതീക്ഷിക്കുന്നത്.
കേരള ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി രതീഷ് ഒരുക്കിയ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തി.

യഥാര്‍ത്ഥ കഥയ്‌ക്കൊപ്പം ഫിക്ഷനും ചേര്‍ത്താണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ വേഷ പകര്‍ച്ച സിനിമ പ്രേമികളെ ആകര്‍ഷിച്ചു.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി., അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തമിഴ് സിനിമയിലെ താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.


സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :