Who is P.K.Rosy: പി.കെ.റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍; മലയാള സിനിമയുടെ ആദ്യ നായികയെ കുറിച്ച് അറിയേണ്ടതെല്ലാം

1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം

രേണുക വേണു| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (09:46 IST)

P.K.Rosy in Google Doodle: മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി.കെ.റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്.

1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം. രാജമ്മ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സ്ത്രീകള്‍ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടിരുന്ന സമയത്ത് സധൈര്യം മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടിയാണ് റോസി. ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് റോസി അഭിനയരംഗത്തേക്ക് എത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയാണ് പി.കെ.റോസി.

സരോജം എന്ന നായികാ കഥാപാത്രത്തെയാണ് വിഗതകുമാരനില്‍ റോസി അവതരിപ്പിച്ചത്. 1928 ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രചന, സംവിധാനം, നിര്‍മാണം എന്നിവ നിര്‍വഹിച്ചതും വിഗതകുമാരനില്‍ നായകനായി എത്തിയതും ജെ.സി.ഡാനിയേല്‍ ആണ്.

1930 നവംബര്‍ ഏഴിന് തിരുവനന്തപുരം കാപിറ്റോള്‍ തിയറ്ററിലായിരുന്നു വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം. സിനിമയില്‍ സവര്‍ണ കഥാപാത്രമായി കീഴ്ജാതിക്കാരിയായ റോസി അവതരിപ്പച്ചത് സമൂഹത്തിലെ മേലാളന്‍മാരെ വല്ലാതെ പ്രകോപിപ്പിച്ചു. റോസി അഭിനയിച്ച രംഗങ്ങളെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. കാണികള്‍ സിനിമ പ്രദര്‍ശിപ്പിച്ച സ്‌ക്രീന്‍ കുത്തിക്കീറുകയും റോസിയെ പരസ്യമായി വസ്ത്രാക്ഷേപം നടത്തുകയും ചെയ്തു. 1988 ലാണ് റോസി മരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു
കൊല്‍ക്കത്തയില്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ക്യാബ് ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും നടന്നതെല്ലാം പിപി ദിവ്യയുടെ പ്ലാനായിരുന്നെന്ന് ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു
കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു. കയ്യൂര്‍ ...

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം
ചൂടുകാലത്ത് ആസ്മ ലക്ഷണങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ശക്തമാകും. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ ...