നിയമപ്രശ്നങ്ങളില്ല, ആറ് വർഷം മുൻപ് തന്നെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്ന് നയൻതാരയും വിഘ്നേഷും

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2022 (10:08 IST)
വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളയാതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് നയൻതാരയും വിഘ്നേഷ് ശിവനും. ആറ് വർഷങ്ങൾക്ക് മുൻപ് തന്നെ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി തമിഴ്‌നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ വാടകഗർഭധാരണത്തിലൂടെ ഇരട്ടകുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് താരങ്ങൾ വിശദീകരണം നൽകിയത്. ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയതെന്നും അറിയിച്ച താരങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തതിൻ്റെ രേഖകളും സത്യവാങ്മൂലത്തിൽ സമർപ്പിച്ചു.

നിലവിലെ നിയമപ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിയാതെ വാടകഗർഭധാരണത്തിന് അനുവാദമില്ല. വിവാഹം കഴിഞ്ഞ് 4 മാസത്തിനിടെ തന്നെ വാടകഗർഭധാരണത്തിലൂടെ മാതാപിതാക്കൾ ആയതോടെയാണ് ദമ്പതികൾക്കെതിരെ നിയമവശങ്ങൾ ചൂണ്ടികാട്ടി തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :