അനുബന്ധ വാര്‍ത്തകള്‍
- 'ഭക്ഷണ സാധനങ്ങളില്‍ പല്ലി വീണാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്ന് പറഞ്ഞ് അത് ഭക്ഷിക്കാന്‍ തയ്യാറാകുമോ?': 'സര്‍ക്കാരി'നെ പിന്തുണച്ച രജനികാന്തിനെതിരെ എഐഎഡിഎംകെ
- കലാഭവന്‍ ഷാജോണിന് സെല്‍ഫിയെടുക്കാന്‍ അക്ഷയ്കുമാര്‍ കാത്തിരുന്നത് ഒരു മണിക്കൂര്‍ !
- തമിഴകം വേറെ ലെവലാണ്, ചർച്ചയാകുന്ന നാല് സിനിമകൾ!
- ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടറിയിച്ച് കമല്ഹാസന് രംഗത്ത്
- ശബരിമല സ്ത്രീപ്രവേശനം: വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതുതന്നെയെന്ന് രജനീകാന്ത്
‘രാക്ഷസന്’ താരം വിഷ്ണു വിശാല്‍ വിവാഹമോചിതനായി, ഇനിയും സുഹൃത്തുക്കളായി തുടരുമെന്നും താരം
സമീപകാലത്ത് തമിഴ്നാട്ടിലും കേരളത്തിലും തരംഗമായ തമിഴ് ചിത്രമാണ് രാക്ഷസന്. ആ ക്രൈം ത്രില്ലറിലെ നായകനായ വിഷ്ണു വിശാല്‍ ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. വിഷ്ണു വിശാല്‍ വിവാഹമോചിതനായി എന്നതാണ് പുതിയ വാര്‍ത്ത.
“ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നല്‍കുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും” - വിഷ്ണു വിശാല്‍ അറിയിച്ചു.
നടന് കെ നടരാജിന്റെ മകള്‍ രജനി നടരാജ് ആണ് വിഷ്ണുവിന്റെ ഭാര്യ. ഇരുവരും കോളജ് കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നു. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.
2011 ഡിസംബര്‍ രണ്ടിനായിരുന്നു വിവാഹം. 2017 ജനുവരി 30നാണ് ഇവര്‍ക്ക് ഒരു മകന് ജനിച്ചത്. കുട്ടിയുടെ പേര് ആര്യന് എന്നാണ്.
വെണ്ണിലാ കബഡിക്കുഴു, ബലേ പാണ്ഡ്യ, കുള്ളനരിക്കൂട്ടം, നീര് പറവൈ, മുണ്ടാസപ്പട്ടി, ജീവ, ഇന്ട്ര് നേട്ര് നാളൈ, മാവീരന് കിട്ടു, രാക്ഷസന് എന്നിവയാണ് വിഷ്ണു വിശാലിന്റെ പ്രധാന സിനിമകള്‍.