അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു, കൂടെ കമല്‍ഹാസനും!
- കമല്‍ഹാസനെ വേട്ടയാടാന്‍ മമ്മൂട്ടി, ‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി എന്കൌണ്ടര് സ്പെഷ്യലിസ്റ്റ് ? !
- സര്‍ക്കാര്‍, 2.o - ഇതൊന്നും മമ്മൂട്ടിയെ ബാധിക്കുന്ന വിഷയമല്ല!
- പൃഥ്വിരാജ് ഇനി കോമഡിയിലേക്ക്, ഈ സഹോദരന്മാര്ക്കൊരു ദിവസമുണ്ട്!
- ടോണി ലൂയിസ് - മമ്മൂട്ടിയുടെ മാസ് അവതാരം!
കലാഭവന്‍ ഷാജോണിന് സെല്‍ഫിയെടുക്കാന്‍ അക്ഷയ്‌കുമാര്‍ കാത്തിരുന്നത് ഒരു മണിക്കൂര്‍ !
കലാഭവന്‍ ഷാജോണ്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്‍മാരില്‍ ഒരാളാണ്. ഏറെ തിരക്കുള്ള നടന്‍. ഉടന്‍ തന്നെ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും ഒരുങ്ങുന്നു.
ഷങ്കര്‍ ചിത്രമായ ‘2.0'ല്‍ ഷാജോണും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ രജനികാന്തിനൊപ്പം ഷാജോണിന് കോമ്പിനേഷന്‍ സീനുകള്‍ ഇല്ല. എന്നാല്‍ അക്ഷയ്കുമാറിനൊപ്പം ഉണ്ട്. പണ്ടുതൊട്ടേ കടുത്ത അക്ഷയ്കുമാര്‍ ഫാന്‍ ആണ് ഷാജോണ്‍. ചിത്രീകരണത്തിനിടെ ഇരുവര്‍ക്കും അധികമൊന്നും സംസാരിക്കാന്‍ പറ്റിയില്ല.
ചിത്രീകരണം അവസാനിക്കുന്നതിന് മുമ്പ് അക്ഷയ് കുമാറിനൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന് ഷാജോണിന് ആഗ്രഹമുണ്ടായി. ഷാജോണ്‍ അത് അസോസിയേറ്റുകളില്‍ ഒരാളോട് പറഞ്ഞു.
“സിനിമയുടെ ഷൂട്ടിംഗിന്‍റെ അവസാന ദിവസം. അക്ഷയ്കുമാറിന്‍റെ ഷൂട്ട് എനിക്കുമുമ്പേ കഴിഞ്ഞു. എന്‍റെ ക്ലോസപ് ഷോട്ടുകള്‍ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയില്‍ പോയി സെല്‍ഫി എടുക്കുന്നത് ശരിയല്ലാത്തതുകൊണ്ട് എന്‍റെ സെല്‍ഫി മോഹം മറന്നുകളഞ്ഞേക്കാം എന്ന് വിചാരിച്ചു. അദ്ദേഹത്തിന്‍റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ രണ്ടുമണിക്കൂറോളം എടുക്കുമായിരുന്നു. മൂന്നുമണിക്കൂറോളം കഴിഞ്ഞുകാണും, അസോസിയേറ്റ്സ് വന്നുപറഞ്ഞു. അക്ഷയ്കുമാര്‍ താങ്കള്‍ക്കായി കാരവാനില്‍ വെയ്‌റ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെല്‍ഫി എടുക്കാന്‍. ഞാന്‍ അതുകേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തേപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്‍റെ ആഗ്രഹം സാധിച്ചുതരാനായി നില്‍ക്കുക. എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ കാരവാനില്‍ ഇരുന്ന് സെല്‍ഫി എടുത്തു, കുറേനേരം സംസാരിച്ചു” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കലാഭവന്‍ ഷാജോണ്‍ പറയുന്നു.