Vinayakan: 'മാപ്പ്'; അടൂരിനെയും യേശുദാസിനെയും അപമാനിച്ചതിൽ ക്ഷമാപണവുമായി വിനായകൻ

കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.

നിഹാരിക കെ.എസ്| Last Modified വെള്ളി, 8 ഓഗസ്റ്റ് 2025 (13:03 IST)
അടൂർ ​ഗോപാലകൃഷ്ണനെയും യേശു​ദാസിനെയും അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. ഫെയ്സ്ബുക്കിലൂടെ 'മാപ്പ് എന്ന്' മാത്രമാണ് വിനായകൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.

ഇതിന് പിന്നാലെ വിനായകനെതിരെ വൻ വിമർശനവും ഉയർന്നിരുന്നു. ​ഗായകൻ ജി വേണു​ഗോപാലും വിനായകനെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും സ്ത്രീ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അടൂരിനെ വിമർശിച്ച് വിനായകൻ രം​ഗത്തെത്തിയത്.

സ്ത്രീകൾ "ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ ?. സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും".- എന്നാണ് വിനായകൻ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :