BIJU|
Last Modified വെള്ളി, 15 ഡിസംബര്‍ 2017 (21:23 IST)
അടുത്തകാലത്ത് വമ്പന്‍ ബജറ്റ്കൊണ്ടും ടെക്നിക്കല്‍ ക്വാളിറ്റി കൊണ്ടും അമ്പരപ്പിച്ച ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ‘വില്ലന്‍’. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ സിനിമ സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. എന്നാല്‍ ചിത്രം സാമ്പത്തികമായി നില ഭദ്രമാക്കി.
ചിത്രത്തിന്‍റെ അമ്പതാം ദിനാഘോഷം തിരുവനന്തപുരത്തെ ഏരീസ് പ്ലക്സില്‍ നടന്നു. അതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി.
“ഇത് നമ്മള്‍ വലിയ രീതിയില്‍ ഉടന്‍ തന്നെ എറണാകുളത്തും ആഘോഷിക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ താരങ്ങളും സാങ്കേതികവിദഗ്ധരും പ്രൊഡക്ഷന്‍ ടീമും അതില്‍ പങ്കെടുക്കും. ഈ വിജയം വളരെ വളരെ സ്പെഷ്യലാണ്. ഞങ്ങളെ അഭിനന്ദിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി. നിന്ദിച്ചവര്‍ക്കും തരംതാഴ്ത്തിയവര്‍ക്കും ഒരു വലിയ ചിരി” - ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു.
ഒക്ടോബര്‍ 27ന് റിലീസ് ചെയ്ത ചിത്രം റോക്‍ലൈന്‍ വെങ്കിടേഷാണ് നിര്‍മ്മിച്ചത്. വിശാല്‍, ഹന്‍സിക തുടങ്ങിയ അന്യാഭാഷാ താരങ്ങളും മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള മലയാളത്തിലെ വമ്പന്‍ താരങ്ങളും വില്ലന്‍റെ ഭാഗമായിരുന്നു. മനോജ് പരമഹംസയായിരുന്നു ക്യാമറ.