റിലീസ് ചെയ്യണമെങ്കിൽ 10 ദിവസം വേറെ സിനിമ റിലീസ് ചെയ്യരുത്, പുഷ്പ 2 നിർമാതാക്കൾക്കെതിരെ വിക്രമാദിത്യ മോട്വാനെ

Vikrmaditya Motwane
അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2024 (18:34 IST)
Vikrmaditya Motwane
നിര്‍മാതാക്കള്‍ തിയേറ്ററുകളെ വിലക്കെടുത്തിരിക്കുകയാണ് സംവിധായകനായ വിക്രമാദിത്യ മോട്വാനെ. ഒറ്റ മള്‍ട്ടിപ്ലക്‌സില്‍ 36 പ്രദര്‍ശനം വരെയാണ് നടക്കുന്നത്. ആദ്യ 10 ദിവസം മറ്റൊരു സിനിമയും പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ബന്ധിത കരാറാണ് പുഷ്പ നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും മോട്വാനെ ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞു. കരാര്‍ ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ട അവസ്ഥയിലാണ് തിയേറ്ററുകളെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍ഡന്‍ ഗ്ലോബില്‍ നോമിനേഷന്‍ നേടിയ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിന് തിയേറ്ററുകള്‍ ലഭിക്കാത്തതിനെതിരെ നേരത്തെ തന്നെ മോട്വാനെ പ്രതികരണവുമായി എത്തിയിരുന്നു. ഇത്തരത്തില്‍ നിര്‍മാതാക്കളുടെ നിര്‍ബന്ധിത കരാറിന് തിയേറ്റര്‍ ഉടമകള്‍ എത്തുന്നത് നിരാശജനകമാണെന്നും ഈ പ്രവണത മേഖലയെ തന്നെ തകര്‍ക്കുമെന്നും മൊട്വാനെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :