നിഹാരിക കെ.എസ്|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (10:32 IST)
കൊച്ചി: നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പരസ്പരം കൊമ്പുകോർത്ത് സാന്ദ്ര തോമസും വിജയ് ബാബുവും. കോടതിവിധിക്ക് പിന്നാലെ സാന്ദ്ര തോമസിനെ വിമർശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിന് സാന്ദ്ര തോമസ് മറുപടി നൽകിയതോടെയാണ് രഹസ്യ പോര് പരസ്യമായി മാറിയത്.
വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാൽ, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നൽകിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവർ മനുഷ്യരെക്കാൾ വിശ്വസ്തരാണെന്ന വാക്കുകളോടാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്. ഇതാണ് സാന്ദ്ര തോമസിനെ പ്രകോപിപ്പിച്ചത്. സാന്ദ്രയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് വിജയ് ബാബു മറുപടിയും നൽകുന്നുണ്ട്.
'പങ്കാളിത്തം അവസാനിച്ചപ്പോൾ ഞാൻ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാൾ വിശ്വാസ്യതയുള്ളതാണ് എന്നായിരുന്നു ഒരു നായയുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു ഫെയ്‌സ്ബുക്കിൽ കുറിച്ചത്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാൻ സമയമില്ലെന്നും വിജയ് പോസ്റ്റിൽ പറയുന്നത്.