വിഘ്നേശ് ശിവനായിരുന്നെങ്കിൽ ഇതിലും നല്ല സിനിമ ചെയ്യുമായിരുന്നു, ഇങ്ങനെയാണോ അജിത്തിനെ വെച്ച് സിനിമ ചെയ്യുന്നത്: വിമർശനവുമായി തമിഴ് ഫിലിം ജേണലിസ്റ്റ്

Vidaamuyarchi Review  Vidaamuyarchi Ajith  Vidaamuyarchi Movie Social Media Review
Vidaamuyarchi Movie Review
അഭിറാം മനോഹർ| Last Modified വെള്ളി, 7 ഫെബ്രുവരി 2025 (14:49 IST)
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അജിത് കുമാര്‍ നായകനായെത്തിയ വിടാമുയര്‍ച്ചി റിലീസ് ചെയ്തത്. അജിത്തിനൊപ്പം തൃഷ നായികയായെത്തുമ്പോള്‍ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ ഏറെയായിരുന്നു.എന്നാല്‍ പുറത്തുവന്നപ്പോള്‍ അജിത് ആരാധകര്‍ നിരാശയിലാണ്. ഇപ്പോഴിതാ ഇതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേണലിസ്റ്റായ അന്തനന്‍.

വിടാമുയര്‍ച്ചിയുടെ കഥ തന്നെ മോശമാണെന്നാണ് അന്തനന്‍ പറയുന്നത്. അജിത്തിന്റെ ഭാര്യയും കുടുംബവുമെല്ലാം നന്നായിരിക്കണമെന്നാകും ആരാധകരുടെ ആഗ്രഹം. എന്നാല്‍ ഇതില്‍ അജിത്തിന്റെ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ട്. വിവാഹമോചനത്തിന് അവരെയും വിളിച്ചുകൊണ്ട് പോകുന്നു. ഇങ്ങനെയൊരു സിനിമയാണോ അജിത്തിനെ വെച്ച് ചെയ്യേണ്ടത്. ഇതിനാണോ 2 വര്‍ഷം കാത്തിരുന്നത്.


വിഘ്‌നേശ് ശിവനാണ് സംവിധാനം ചെയ്തിരുന്നതെങ്കില്‍ ഈ സിനിമ ഇതിലും നന്നാകുമായിരുന്നു. കരിയറില്‍ വലുതായൊന്നും വിഘ്‌നേശ് തെളിയിച്ചിട്ടില്ല. എന്നാല്‍ ഇത്ര മോശം സിനിമ വിഘ്‌നേശ് ചെയ്യില്ലെന്നുറപ്പാണ്.വിഘ്‌നേശ് കഥ അജിത്തിനോട് പകുതി പറഞ്ഞ് ലോകം ചുറ്റാന്‍ പോയി. സിനിമയില്‍ ശ്രദ്ധിച്ചില്ല. അതാണ് വിഘ്‌നേശിനെ അജിത് മാറ്റിയത്. മോശം കഥയായത് കൊണ്ടല്ല അന്തനന്‍ പറഞ്ഞു.


നേരത്തെ അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് വിഘ്‌നേശിനെ മാറ്റി മഗിഴ് തിരുമേനിയെ സംവിധായകനാക്കുകയായിരുന്നു. അജിത് സിനിമ ഒഴിവാക്കിയതോടെ വിഘ്‌നേശിന്റെ സംവിധായകനായുള്ള മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :