രേണുക വേണു|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (11:06 IST)
Unni Mukundan: ഹിന്ദി അരങ്ങേറ്റത്തിനു നടന്‍ ഉണ്ണി മുകുന്ദന്‍. റിലയന്‍സ് എന്റര്‍ടെയ്‌മെന്റ് നിര്‍മിക്കുന്ന രണ്ട് സിനിമകളില്‍ ഉണ്ണി മുകുന്ദന്‍ ഭാഗമാകും.
താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ വരാനിരിക്കുന്ന രണ്ട് ഹിന്ദി സിനിമകളില്‍ ഇന്ത്യയുടെ മസില്‍ അളിയന്‍ ഉണ്ണി മുകുന്ദന്‍ ഭാഗമാകുമെന്ന് നിര്‍മാണ കമ്പനി അറിയിച്ചു.
1987 സെപ്റ്റംബര്‍ 22 നു ജനിച്ച ഉണ്ണി മുകുന്ദന്‍ തന്റെ 38-ാം ജന്മദിനമാണ് ഇന്നലെ ആഘോഷിച്ചത്. ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാര്‍ക്കോ'യ്ക്കു ശേഷമാണ് ഉണ്ണി മുകുന്ദന്‍ കേരളത്തിനു പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐന്‍സ്റ്റീന്‍ മീഡിയ ആണ് ഈ ചിത്രത്തിന്റെ നിര്‍മാണം. ക്രാന്തി കുമാര്‍ സി.എച്ച് സംവിധാനം ചെയ്യുന്ന 'മാ വന്ദേ' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കും.