അഭിനയിക്കാനുള്ള ഡേറ്റിനെ കുറിച്ചുള്ള അഡ്ജസ്റ്റ്‌മെന്റ് മാത്രമേ താന്‍ കേട്ടിട്ടുള്ളുവെന്ന് നടന്‍ അശോകന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2024 (16:16 IST)
അഭിനയിക്കാനുള്ള ഡേറ്റിനെ കുറിച്ചുള്ള അഡ്ജസ്റ്റ്‌മെന്റ് മാത്രമേ താന്‍ കേട്ടിട്ടുള്ളുവെന്ന് നടന്‍ അശോകന്‍. ഇപ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് കേട്ടിരിക്കാന്‍ വലിയ പ്രയാസമാണ്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. ഞാന്‍ കേട്ടിട്ടുള്ള അഡ്ജസ്റ്റ്‌മെന്റ് അഭിനയിക്കാനുള്ള ദിവസത്തെ കുറിച്ചുള്ള കാര്യമാണ്. വാര്‍ത്തകള്‍ കേള്‍ക്കുന്നതല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ലെന്നും നടന്‍ പറഞ്ഞു. ഇപ്പോള്‍ കാരവാന്‍ വന്നതോടെ സൗകര്യങ്ങളൊക്കെ ഉണ്ടെന്നും നടന്‍ പറഞ്ഞു. പണ്ട് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനേക്കാള്‍ ബെറ്റര്‍ ആണിപ്പോള്‍.

വസ്ത്രം മാറാനൊക്കെ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. അഭിനയിക്കാനുള്ള താല്‍പര്യങ്ങളുമായി ഒരുപാട് പേര്‍ മുന്നോട്ടു വരുന്നുണ്ട്. എല്ലാവര്‍ക്കും സംരക്ഷണം വേണം. ശുദ്ധികലശം ആവശ്യമാണെന്നും ഭയമില്ലാതെ എല്ലാവര്‍ക്കും കടന്നു വരാനാകണമെന്നും അശോകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :