ലേബര്‍റൂമില്‍ വേദന തുടങ്ങി,ചെറിയ പേടിയായി, ഉച്ചക്ക് വാവയെ കിട്ടുംവരെ വേദന,അമ്മ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം,ജീവിതത്തിലെ മറക്കാനാവാത്ത നിമിഷത്തെക്കുറിച്ച് സ്‌നേഹ ശ്രീകുമാര്‍

Sneha Sreekumar
കെ ആര്‍ അനൂപ്| Last Updated: ശനി, 1 ജൂണ്‍ 2024 (10:34 IST)
Sneha Sreekumar
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. പ്രണയിച്ച് വിവാഹിതരായ താര ദമ്പതിമാര്‍ ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരുടെയും ജീവിതത്തിലെ വലിയ സന്തോഷമാണ് മകന്‍. കേദാര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്റെ കൂടെയുള്ള ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരങ്ങള്‍. ഇപ്പോഴിതാ മകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സ്‌നേഹ ശ്രീകുമാര്‍.
'കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഈ സമയത്തു ലേബര്‍റൂമില്‍ വേദന തുടങ്ങി കിടക്കുവായിരുന്നു. ഉച്ചക്ക് വാവയെ കിട്ടുംവരെയുള്ള സമയം വേദനയും ചെറിയ പേടിയും ഒക്കെയായി മുന്നോട്ടു പോയി. ഇപ്പഴും എന്റെ ദൈവത്തിന്റെ മുഖം സൂസന്‍ ഡോക്ടറിന്റെയാണ്. മോനെ എന്നെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പീക്കിരി. പിന്നീടുള്ള ദിവസങ്ങള്‍ ഇന്നുവരെയും ഓരോ അനുഭവങ്ങള്‍ ആയിരുന്നു. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ദിവസങ്ങള്‍.ഞാന്‍ അമ്മ ആയിട്ടു ഇന്നേക്ക് ഒരു വര്‍ഷം എന്റെ കേദാറിനു ഇന്ന് ഒരു വയസ്',- സ്‌നേഹ ശ്രീകുമാര്‍ കുറിച്ചു.
കേദാര്‍ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ആകെ മാറിയെന്ന് സ്‌നേഹ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ജനിച്ച 37 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാനായി സ്‌നേഹ പോയി തുടങ്ങി. മകന്‍ കേദാറിനെ തേടിയും അവസരം വന്നു. ക്യാമറയ്ക്ക് മുന്നില്‍ മകനെ കൊണ്ടുവരാനും അവന്റെ കൂടെ അഭിനയിക്കാനുമായ സന്തോഷം സ്‌നേഹക്ക് എത്ര പറഞ്ഞാലും മതിയാവില്ല

കുഞ്ഞ് നടനോ പാട്ടുകാരനോ ആകണോ എന്ന ചോദ്യവും ഇരുവര്‍ക്കും മുന്നില്‍ എത്തിയിട്ടുണ്ട്. അപ്പോള്‍ സ്‌നേഹയും ശ്രീകുമാറും ഒരേ സ്വരത്തില്‍ പറഞ്ഞത് അവന്റെ ഇഷ്ടം എന്തോ അത് അനുസരിച്ച് വിടാനാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്നാണ് താരങ്ങള്‍ പറയുന്നത്.ചെണ്ടകൊട്ടുമ്പഴും പാട്ടുപാടുമ്പോഴുമെല്ലാം അവന്‍ ശ്രദ്ധിക്കാറുണ്ടെന്നും താര ദമ്പതിമാര്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :