ബോക്‌സ്ഓഫീസ് വേട്ടയില്‍ ഒന്നാമന്‍ ടൊവിനോ, തൊട്ടുപിന്നില്‍ ചാക്കോച്ചന്‍; സീതാരാമത്തിലൂടെ പണം വാരി ദുല്‍ഖറും

രേണുക വേണു| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (16:13 IST)

തിയറ്ററുകളില്‍ പ്രേക്ഷകരെ നിറച്ച് വീണ്ടും മലയാള സിനിമ. കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, ടൊവിനോ തോമസിന്റെ തല്ലുമാല എന്നിവയാണ് തിയറ്ററുകളില്‍ വന്‍ ശ്രദ്ധ നേടിയിരിക്കുന്നത്. പോയ വാരം ഇരു ചിത്രങ്ങളും മികച്ച ബോക്‌സ്ഓഫീസ് പ്രകടനമാണ് നടത്തിയത്.

റിലീസ് ചെയ്ത് അഞ്ചാം ദിവസം ചാക്കോച്ചന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് 25 കോടി ബിസിനസ് പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 18 നാണ് ചിത്രത്തിന്റെ ജിസിസി റിലീസ്. ഏതാനും ദിവസങ്ങള്‍ക്കുള്ള ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ മാത്രം 25 കോടി കടന്നേക്കും.

ടൊവിനോ ചിത്രം തല്ലുമാലയാണ് മലയാള സിനിമകളില്‍ മുന്നില്‍. നാല് ദിവസം കൊണ്ട് 31 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ്. തല്ലുമാലയ്ക്ക് ഇപ്പോഴും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

തെലുങ്ക് ചിത്രം സീതാരാമത്തിലൂടെ ദുല്‍ഖര്‍ സല്‍മാനും പണം വാരി. ചിത്രത്തിന്റെ കളക്ഷന്‍ 50 കോടി കടന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :