സര്‍പ്രൈസ് ഹിറ്റായി 'സ്വതന്ത്ര വീര സവര്‍ക്കര്‍' ! ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (13:12 IST)
Swatantrya Veer Savarkar
വി ഡി സവര്‍ക്കറിന്റെ ജീവിത കഥ പറയുന്ന സിനിമയാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'.രണ്‍ദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വി മഞ്ജരേക്കറാണ്.രണ്‍ദീപ് ഹൂഡ നായകനായ ചിത്രം കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യയില്‍ 2 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രം ഇന്ത്യയില്‍ ഇതുവരെ ഏകദേശം 8.25 കോടി രൂപ നേടിയിട്ടുണ്ട്. സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ ഹിന്ദിയിലും മറാത്തിയിലും വെള്ളിയാഴ്ച റിലീസ് ചെയ്തു. 10.96 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് സിനിമ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം ദിനം 1.10 കോടിയും രണ്ടാം ദിവസം 2.2 5 കോടിയും മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 2.75 കോടിയും സിനിമ നേടി. നാലാമത്തെ ദിവസം കോടിയാണ് കളക്ഷന്‍.