അത് നാച്ചുറലാണ്, വീട്ടിലും കാണാറുണ്ട്, അച്ഛന്റെ മാനറിസം സിനിമയില്‍ കൂടുതല്‍ തോന്നിയെന്ന് സുചിത്ര മോഹന്‍ലാല്‍

mohanlal,Suchitra Mohanlal, Pranav Mohanlal, Vismaya Mohanlal
mohanlal,Suchitra Mohanlal, Pranav Mohanlal, Vismaya Mohanlal
കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ഏപ്രില്‍ 2024 (11:34 IST)
വര്‍ഷങ്ങള്‍ക്കുശേഷം സിനിമ കണ്ട് സുചിത്ര മോഹന്‍ലാല്‍.ധ്യാന്‍ ശ്രീനിവാസന്‍-പ്രണവ് കോംബോ തന്നെ ആകര്‍ഷിച്ചെന്നും ഇരുവരുടെയും പ്രകടനം കണ്ടപ്പോള്‍ മോഹന്‍ലാലിനെയും ശ്രീനിവാസനയെും ഓര്‍മ വന്നുെവന്നും സുചിത്ര പറയുന്നു.

''പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലോ മറ്റോ ആണ്. അവിടെ വിളിച്ച് പറഞ്ഞിരുന്നു ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന്. നാളെയോ മറ്റെന്നാളോ വീട്ടിലെത്തുമ്പോള്‍ അവനെ കാണണം. ലാല്‍ സിനിമ കണ്ടിട്ടില്ല, ഉടന്‍ കാണും. ഇതുവരെ മികച്ച റെസ്‌പോണ്‍സാണ് ലഭിക്കുന്നത്.സിനിമ ഇഷ്ടമായി. ധ്യാന്റെ പെര്‍ഫോമന്‍സ് ബ്രില്യന്റ് ആണ്. അവര്‍ രണ്ടുപേരുമുള്ള കോംബിനേഷനും നന്നായി വര്‍ക്കൗട്ട് ആയി. കുറേ ചിരിക്കാനുണ്ട്. നിവിനും അതിനു മാറ്റുകൂട്ടി. സിനിമ കണ്ട് ഇറങ്ങുമ്പോള്‍ ഒരു സന്തോഷം തോന്നിയാല്‍ അത് നന്നായി കണക്ട് ആകും. അവസാന രംഗത്തില്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അപ്പുവിനേയും ധ്യാനിനേയും കാണുമ്പോള്‍ ചേട്ടന്റെയും ശ്രീനിയേട്ടന്റെയും പഴയ കോംബിനേഷന്‍ ഓര്‍മ വരും. ധ്യാനെ ചിലയിടത്തുകാണുമ്പോള്‍ ശരിക്കും ശ്രീനിയേട്ടനെ ഓര്‍മ വന്നു.


നൂറുകോടി ക്ലബോ, അന്‍പത് കോടിയോ എനിക്ക് അറിയില്ല. ഈ വിഷു കളര്‍ഫുള്‍ ആയിരിക്കും. ഇപ്പോള്‍ ഇറങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിനാല്‍ എല്ലാവരും എല്ലാ സിനിമയും ആസ്വദിക്കട്ടെ. വിനീത് ശ്രീനിവാസന്‍ പ്രേക്ഷകരുമായി റിലേറ്റ് ചെയ്യുന്ന തരത്തില്‍ കഥയെഴുതും അത് ഒരു മാജിക്കാണ്.ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അച്ഛന്റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. അത് നാച്ചുറലാണ്. വീട്ടിലും കാണാറുണ്ട്. ഈ സിനിമയില്‍ അത് കൂടുതല്‍ തോന്നി. ആ ഡ്രസിങും മറ്റും കമലദളമൊക്കെ ഓര്‍മിപ്പിച്ചു. ചേട്ടന്റെയും ഏകദേശം അതുപോലുള്ള സ്‌റ്റൈല്‍ ആയിരുന്നു. ട്രെയിലര്‍ അദ്ദേഹം കണ്ടിരുന്നു, ഇഷ്ടമായി, പക്ഷേ മാനറിസത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാണ് സുചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.''-സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :