16 വര്‍ഷത്തെ പരിചയം, 6 വര്‍ഷത്തെ ദാമ്പത്യം, ഭര്‍ത്താവിന് വിവാഹവാര്‍ഷിക ആശംസകളുമായി ശിവദ നായര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (10:07 IST)

2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഇന്ന് ആറാം വിവാഹ വാര്‍ഷികമാണ്. 16 വര്‍ഷത്തെ പരിചയമാണ് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹത്തില്‍ എത്തിച്ചതെന്നും നടി പറയുന്നു.

'16 വര്‍ഷത്തെ പരിചയം, 6 വര്‍ഷത്തെ ദാമ്പത്യം. ജീവിതത്തിലെ സംഭവ ബഹുലമായ ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞ അനുഭവം ഞാന്‍ ഇഷ്ടപ്പെടുന്നു. എല്ലാവിധത്തിലും എന്നെ പൂര്‍ണതയിലേക്ക് എത്തിച്ചത് നിങ്ങളാണ്. എനിക്ക് ഇതിലും മികച്ചതൊന്നും ചോദിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു.നമുക്ക് ഒരുമിച്ച് പ്രായമാകാം, ജീവിക്കാം, ചിരിക്കാം, പോരാടാം, പരസ്പരം സ്‌നേഹിക്കാം. പ്രിയപ്പെട്ട ഭര്‍ത്താവ് മുരളീകൃഷ്ണന് വാര്‍ഷിക ആശംസകള്‍. നിങ്ങളെ സ്‌നേഹിക്കുന്നു'- ശിവദ കുറിച്ചു.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :