'ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്...'; ചാക്കോ മാഷ് വീണ്ടും എത്തുന്നു തിയേറ്ററുകളില്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (08:54 IST)
'ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്... വിത്തൗട്ട് മാത്തമാറ്റിക്‌സ്... ഭൂമി വെറുമൊരു വട്ട പൂജ്യം'- ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയാലും മലയാളികള്‍ തെറ്റാതെ പറയുന്ന ഡയലോഗ്. സ്ഫടികത്തിലെ ചാക്കോ മാഷ് ഒരിക്കല്‍ക്കൂടി തിയേറ്റുകളിലേക്ക്.

ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് സ്ഫടികം. ഫെബ്രുവരി ഒമ്പതിന് സ്ഫടികം 4k Atmos എത്തുമെന്ന് ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. സിനിമ റിലീസായി 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

1995 മാര്‍ച്ചില്‍ റിലീസ് ചെയ്ത സ്ഫടികം 27 വര്‍ഷങ്ങള്‍ക്ക് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഒരിക്കല്‍ കൂടി സിനിമ തിയേറ്ററുകളില്‍ കാണാനുള്ള ആഗ്രഹം കെപിഎസി ലളിതക്ക് ഉണ്ടായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :