അഭിറാം മനോഹർ|
Last Modified ശനി, 6 സെപ്‌റ്റംബര്‍ 2025 (17:14 IST)
തമിഴകത്ത് വിജയ്, അജിത് എന്നിവര്‍ക്ക് ശേഷം തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ കഴിവുള്ള താരമാണ് ശിവകാര്‍ത്തികേയന്‍. അടുത്ത ദളപതിയെന്ന തരത്തില്‍ പലപ്പോഴും ആരാധകര്‍ ശിവകാര്‍ത്തികേയനെ വിശേഷിപ്പിക്കാറുണ്ട്. അമരന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസി എന്ന സിനിമയാണ് ശിവകാര്‍ത്തികേയന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. ആദ്യ ദിനം ബോക്‌സോഫീസില്‍ നിന്നും സിനിമ 13.1 കോടി രൂപ കളക്റ്റ് ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.
ശിവകാര്‍ത്തികേയനൊപ്പം ബിജുമേനോന്‍, രുക്മിണി വസന്ത്, വിദ്യുത് ജാംവാല്‍,ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയ്ക്കുള്ളത്.2024ല്‍ പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ സിനിമയായ അമരന്‍ ബോക്‌സോഫീസിനില്‍ നിന്നും 334 കോടി രൂപ സ്വന്തമാക്കിയിരുന്നു.