1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sivakarthikeyan completes shooting for 'Maaveeran'

'മാവീരന്‍' ചിത്രീകരണം പൂര്‍ത്തിയാക്കി ശിവകാര്‍ത്തികേയന്‍,ജോലികള്‍ അവസാന ഘട്ടത്തിലേക്ക്

Maaveeran
ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന 'മാവീരന്‍' ജോലികള്‍ അവസാന ഘട്ടത്തിലേക്ക്.മഡോണ്‍ അശ്വിന്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.

ബാക്കിയുള്ള ഷൂട്ടിംഗ് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.അദിതി ശങ്കറാണ് ചിത്രത്തിലെ നായിക. സിനിമ തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.ടോളിവുഡ് നടന്‍ സുനിലും അഭിനേതാക്കളുടെ ഭാഗമാണ്. പ്രതിനായകനായി സംവിധായകന്‍ മിഷ്‌കിന്‍ എത്തുമ്പോള്‍ ശിവകാര്‍ത്തികേയന്റെ അമ്മയായി നടി സരിത അഭിനയിക്കുന്നു.
 
ഹാസ്യനടന്‍ യോഗി ബാബു, ജനപ്രിയ യൂട്യൂബര്‍ മോനിഷ ബ്ലെസി എന്നിവരും മാവീരനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഭരത് ശങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴ്-തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ 2023-ല്‍ തന്നെ പ്രദര്‍ശനത്തിനെത്തും.
 
 
അടുത്ത ലേഖനം
Bigg Boss 5 ബിഗ് ബോസിന്റെ 'വന്‍മതില്‍', സീസണിലെ ആദ്യ ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് ഈ രണ്ടുപേര്‍