അനുബന്ധ വാര്‍ത്തകള്‍
- അയാള്‍ കഞ്ചാവ് വലിക്കുന്ന കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു; വിവാഹമോചനത്തെ കുറിച്ച് ശ്വേത മേനോന്‍
- ശ്വേത മേനോനെ ചിരിപ്പിച്ച് രമേശ് പിഷാരടി, ഐശ്വര്യ ലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറലാകുന്നു
- ആ വിവാഹം തെറ്റായി പോയി, ഏഴ് വര്‍ഷം പ്രേമിച്ചിട്ടും ഞാന്‍ അക്കാര്യം അറിഞ്ഞില്ല: ശ്വേത മേനോന്‍
- അത് ചെയ്യുമ്പോള്‍ രതിനിര്‍വേദം ഞാന്‍ കണ്ടിട്ടില്ല, അതിനു കാരണമുണ്ട്: ശ്വേത മേനോന്‍
- കഴിഞ്ഞ പതിറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'കമ്മാര സംഭവം': ശ്വേത മേനോന്‍
അന്ന് പ്രായം വെറും 18 ! മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയരംഗങ്ങളില്‍ തകര്‍ത്തു; മലയാളികളെ ആകര്‍ഷിച്ച ബോള്‍ഡ് ബ്യൂട്ടി
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്വേതയുടെ അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെയാണ്. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം ആണ് ശ്വേതയുടെ ആദ്യ സിനിമ.
മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയിച്ചു തകര്‍ക്കുകയായിരുന്നു ശ്വേത അനശ്വരം എന്ന സിനിമയില്‍. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍, ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വേത മോനോന് പ്രായം 18 ല്‍ കുറവായിരുന്നു ! അനശ്വരത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു ശ്വേതയുടെ പ്രായം.
ടി.എ.റസാഖ് തിരക്കഥ രചിച്ച് ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം. മമ്മൂട്ടി, ശ്വേത മേനോന്‍, ഇന്നസെന്റ്, കുതിരവട്ടം പപ്പു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയുടേതാണ് സംഗീതം.