രേണുക വേണു|
Last Modified ശനി, 4 ഡിസംബര്‍ 2021 (08:59 IST)
വളരെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്വേത മേനോന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.
തന്റെ അധികം ആര്‍ക്കും അറിയാത്ത കുസൃതിയെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ശ്വേത തുറന്നുപറഞ്ഞിട്ടുണ്ട്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം പറഞ്ഞത്. താന്‍ വളരെ വളരെ നോട്ടിയാണെന്നാണ് ശ്വേത പറയുന്നത്.
ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ താന്‍ കുറേ ഡബിള്‍ മീനിങ് സംസാരത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ശ്വേത പറയുന്നു.
ഭയങ്കര കുസൃതി നിറഞ്ഞ ആളാണെന്നും ഒരു രക്ഷയുമില്ലാത്ത കുസൃതിയാണ് തന്റേതെന്നും ശ്വേത പൊട്ടിച്ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.