1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shilpa shetty replaced suniel shetty in indian police force

Indian Police Force: ഇന്ത്യൻ പോലീസ് ഫോഴ്സ്: ശില്പ ഷെട്ടി ചെയ്യുന്നത് സുനിൽ ഷെട്ടിക്കായി മാറ്റിവെച്ച വേഷം!

Shilpa shetty
രോഹിത് ഷെട്ടി ഒരുക്കുന്ന ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് സീസണ്‍ 1 റിലീസിനായി തയ്യാറെടുത്ത് നില്‍ക്കുകയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര,ശില്പ ഷെട്ടി,വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ാണ് സീരീസിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിങ്കം അടങ്ങുന്ന രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സിന്റെ ഭാഗമായാണ് സീരീസും പുറത്തിറങ്ങുന്നത്. അതിനാല്‍ തന്നെ കോപ്പ് സീരീസിലെ കഥാപാത്രങ്ങളും സീരീസില്‍ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
അതേസമയം സീരീസില്‍ ശില്പ ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ബോളിവുഡിലെ മറ്റൊരു പ്രമുഖതാരത്തിനായി ഉദ്ദേശിച്ചിരുന്ന റോളായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശില്‍പ്പ ഷെട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുനില്‍ ഷെട്ടിയ്ക്കായി മാറ്റിവെച്ച റോളാണ് ശില്പ ഷെട്ടി സീരീസില്‍ ചെയ്യുന്നത്. ഒരു ഷെട്ടിയെ മാറ്റി മറ്റൊരു ഷെട്ടിയെ വെയ്ക്കുകയായിരുന്നു എന്നാണ് ഇതിനെ പറ്റി സീരീസിന്റെ സംവിധായകനായ രോഹിത് ഷെട്ടി പറഞ്ഞത്. ജനുവരി 19ന് പുറത്തിറങ്ങുന്ന സീരീസിലെ ആദ്യ ഭാഗത്തില്‍ 7 എപ്പിസോഡുകളാണ് ഉണ്ടാവുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അടുത്ത ലേഖനം
ദേവയാനി അങ്ങനെ ചെയ്തത് എനിക്കോരു ഷോക്കായിരുന്നു, അവളെ പറ്റി ആരും അങ്ങനെ ചിന്തിച്ചിരുന്നില്ല: രംഭ