സെന്‍സേഷണല്‍ ഡിവൈന്‍ ഹിറ്റ് !'മാളികപ്പുറം' തെലുങ്കിലേക്കും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 ജനുവരി 2023 (09:09 IST)
മാളികപ്പുറം തെലുങ്കിലേക്കും. റിലീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. തെലുങ്കില്‍ ജനുവരി 21ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ഗീത ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് സിനിമ തീയറ്ററുകളില്‍ എത്തിക്കുന്നത്.

നിലവില്‍ ചിത്രം ലോകത്തെ നിരവധി തിയറ്ററുകളില്‍ മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്.
നിര്‍മ്മാതാക്കളുടെ തിയേറ്റര്‍ വിഹിതത്തില്‍ നിന്നു തന്നെ ലാഭത്തിലെത്തിയ മാളികപ്പുറം ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി വിറ്റുപോകുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടം ഉണ്ടാകുമെന്നാണ് ട്രൈഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

കാവ്യാ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :