അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (12:59 IST)
നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്‍ സംവിധായകനാവുന്നു. പ്രയാഗ മാര്‍ട്ടിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന കോര്‍ട്ട് റൂം ഡ്രാമയായിരിക്കും സാബുമോന്‍ സംവിധാനം ചെയ്യുക. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സംവിധായകനായുള്ള തന്റെ അരങ്ങേറ്റത്തെ പറ്റിയുള്ള വിവരങ്ങള്‍ സാബുമോന്‍ പുറത്തുവിട്ടത്.
അഭിഭാഷകനായ എന്റെ ആദ്യ
സിനിമ കോടതി മുറിയില്‍ നിന്ന് തന്നെയാകുമെന്ന് അറിയാമായിരുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സ്‌പൈര്‍ പ്രൊഡക്ഷന്‍സുമായി കൈകോര്‍ക്കുകയാണ്. റിയലിസ്റ്റിക്കായ നിയമപോരാട്ടത്തെ പറ്റിയാകും ചിത്രം. കഴിവുറ്റ പ്രയാഗ മാര്‍ട്ടിനും സിനിമയുടെ ഭാഗമാവും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രയാഗ മാര്‍ട്ടിനും നിര്‍മാതാവിനുമൊപ്പമുള്ള ചിത്രവും സാബുമോന്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഗുണ്ടാനേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രയാഗയ്ക്ക് നിയമസഹായം നല്‍കിയത് സാബുമോനായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള സിനിമ പ്രഖ്യാപിച്ചത്. രജനീകാന്ത് നായകനായി എത്തിയ വേട്ടയ്യനിലൂടെ സാബുമോന്‍ തമിഴകത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. കുമരേശന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സാബുമോന്‍ അവതരിപ്പിച്ചത്.