1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rorschach

മമ്മൂട്ടിയുടെ 'റോഷാക്ക്' ട്രെയിലറിന് നാല് നാള്‍ കൂടി, റിലീസ് ഈ ദിവസം

റോഷാക്ക്
മമ്മൂട്ടിയുടെ 'റോഷാക്ക്' റിലീസിന് ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 സെപ്റ്റംബര്‍ 29നാണ് ചിത്രം തിയേറ്ററുകള്‍ എത്തുക എന്നാണ് ലഭിക്കുന്ന വിവരം.
 
സിനിമയുടെ ട്രെയ്‌ലര്‍ ഏഴാം തീയതി പുറത്തുവരും.
 
നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആദ്യദിനം ബേസില്‍ ചിത്രം എത്ര നേടി ?'പാല്‍തു ജാന്‍വര്‍' കളക്ഷന്‍ റിപ്പോര്‍ട്ട്