1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ranbir kapoor sai pallavi movie ramayana release date announced

രണ്‍ബീര്‍ കപൂറിന്റെ രാമായണ എത്തുന്നത് രണ്ട് ഭാഗങ്ങളിലായി, റിലീസ് തിയതി പ്രഖ്യാപിച്ചു

Ramayanam Movie
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണ. ദങ്കല്‍ എന്ന ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍..
 
 രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന സിനിമയുടെ ആദ്യഭാഗം 2026 ദിവാലിയിലും രണ്ടാം ഭാഗം 2027 ദിവാലിയിലുമാകും റിലീസ് ചെയ്യുക. 5000 വര്‍ഷത്തില്‍ അധികമായി കോടിക്കണക്കിന് പേരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ഇതിഹാസത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാന്‍ 10 വര്‍ഷമായി താന്‍ ശ്രമിക്കുകയാണെന്നാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് നിര്‍മാതാവ് നമിത് മല്‍ഹോത്ര കുറിച്ചത്. ഏറ്റവും മികച്ച ദൃശ്യ മികവോടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാന് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
 
 രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന സിനിമയില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ യാഷ് ആണ് സിനിമയില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം
നടി പറഞ്ഞ ദിവസങ്ങളിലോ സമയത്തോ നിവിൻ അവിടെയില്ല, ബലാത്സംഗ കേസിൽ നടന് ക്ലീൻ ചിറ്റ് നൽകി പോലീസ്