നാഗ ചൈതന്യയ്‌ക്കൊപ്പം രാഷി ഖന്ന,'താങ്ക്യൂ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 8 മെയ് 2021 (17:42 IST)

രാഷി ഖന്ന-ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് താങ്ക്യൂ.വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയൊരു റൊമാന്റിക് എന്റര്‍ടെയ്നറാണ്. സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടി.

കോവിഡ് തരംഗത്തിനിടയിലും കൃത്യമായി പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.രാശി ഖന്നയും നാഗ ചൈതന്യയും അഭിനയിക്കുന്ന പ്രധാന സീക്വന്‍സുകള്‍ ഇപ്പോഴത്തെ ഷെഡ്യൂളില്‍ ചിത്രീകരിക്കും.അവിക ഗോര്‍, മാളവിക നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

2020 ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം അടുത്തുതന്നെ പൂര്‍ത്തിയാകും.പി സി ശ്രീറാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :