AISWARYA|
Last Updated:
ബുധന്‍, 22 നവംബര്‍ 2017 (09:40 IST)
പുത്തന്‍ ചിത്രങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും തമിള്‍ റോക്കേഴ്‌സ് രംഗത്ത്.
ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്യുന്നതിന് പിന്നില്‍ തമിഴ് റോക്കേഴ്‌സ് എന്ന സംഘമാണ്.
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ തീയ്യേറ്റര്‍ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ റിലീസിംഗ് ദിവസം തന്നെ തമിള്‍ റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്.
മോഹന്‍ ലാല്‍ നായകനായ വില്ലന്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇവര്‍ ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്.
സിനിമ വ്യവസായത്തിന് ഇത് വന്‍ തിരിച്ചടിയാണ്. തമിഴ് റോക്കേഴ്‌സിനെതിരെ നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് നടത്തിയ റെയ്ഡില്‍ തമിള്‍ റോക്കേഴ്‌സിലെ ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.