ബ്രേക്കിംഗ് - കോട്ടയം നസീറിന് പൃഥ്വി ഡേറ്റ് നല്‍കി; ഒരു ബ്രഹ്‌മാണ്ഡ കോമഡിച്ചിത്രം!

കോട്ടയം നസീര്‍, പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍, ബ്രദേഴ്സ് ഡേ, Kottayam Nazeer, Prithviraj, Kalabhavan Shajon, Brothers Day
Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (15:37 IST)
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ ആയിരുന്നു പൃഥ്വിരാജിന്‍റെ ഓണച്ചിത്രം. പടം ബോക്സോഫീസ് ഹിറ്റാണ്. അതുകൊണ്ടുതന്നെ ഈ ട്രാക്കില്‍ തുടര്‍ച്ചയായി പടം ചെയ്യാനാണ് പൃഥ്വിരാജിന്‍റെ തീരുമാനമെന്നാണ് അറിയുന്നത്.

കോട്ടയം നസീറിനാണ് ഇപ്പോള്‍ പൃഥ്വി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഒരു ബിഗ്ബജറ്റ് കോമഡി എന്‍റര്‍ടെയ്നറായിരിക്കും പൃഥ്വിയെ നായകനാക്കി കോട്ടയം നസീര്‍ ഒരുക്കുക. എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന ഒരു സമ്പൂര്‍ണ കോമഡി സിനിമയ്ക്കായുള്ള തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ് കോട്ടയം നസീര്‍.

ഏറെക്കാലമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കോട്ടയം നസീര്‍. ‘കുട്ടിച്ചന്‍’ എന്നൊരു ഷോര്‍ട്ട് ഫിലിമെടുക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്തായാലും കലാഭവന്‍ ഷാജോണിന് പിന്നാലെ കോട്ടയം നസീറിനുകൂടി ഡേറ്റ് നല്‍കിയതോടെ കോമഡി ട്രാക്കിലുള്ള സിനിമകള്‍ തുടര്‍ച്ചയായി ചെയ്യാനുള്ള തന്‍റെ തീരുമാനം വ്യക്തമാക്കുകകൂടിയാണ് പൃഥ്വിരാജ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :