മൊയ്തീനും കാഞ്ചനമാലയും വീണ്ടും ഒന്നിക്കുന്നു, മറ്റൊരു പ്രണയകാവ്യത്തിനായ്!

എന്നു നിന്റെ മൊയ്തീൻ എന്ന പ്രണയ ചിത്രത്തിന് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു. മൈ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്ന ച

aparna shaji| Last Updated: വെള്ളി, 15 ജൂലൈ 2016 (19:00 IST)
എന്നു നിന്റെ മൊയ്തീൻ എന്ന പ്രണയ ചിത്രത്തിന് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു. മൈ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. റോഷ്നി ദിനകര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്.

മൊയ്തീൻ - കാഞ്ചനമാല പ്രണയകാവ്യത്തിനു ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജെയ് എന്ന കഥാപാത്രത്തെ പൃഥ്വിയും താര എന്ന കഥാപാത്രത്തെ പാർവതിയും അവതരിപ്പിക്കുന്നു.

ഇരുവരുടെയും ഈ കൂട്ടുകെട്ട് മറ്റൊരു പ്രണയകാവ്യത്തിനാണെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് വാർത്തകൾ. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :